നെടുമങ്ങാട് : പനി ബാധിച്ച് ചികിത്സയിലായിരുന്ന പാലോട് ഇക്ബാൽ കോളജ് എം കോം രണ്ടാം വർഷ വിദ്യാർഥിയും കോളജ് യൂണിയൻ ചെയർമാനും ആയ മുഹമ്മദ് ഫൈസ് (21) മരിച്ചു. പള്ളിവേട്ട വടക്കേക്കോണം സലിം മൻസിലിൽ സലിം -സബിത ദമ്പതികളുടെ മകനാണ്.
കടുത്ത പനി ബാധിച്ചതിനെത്തുടർന്ന് മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരങ്ങൾ ആമിന, നൗഫൽ.